Asianet News MalayalamAsianet News Malayalam

ഫുട്ബോളില്‍ ഇന്ന് ശനിപ്പൂരം; കരുത്തന്‍മാര്‍ കളത്തില്‍

ശക്തരായ ആഴ്സനലും ചെൽസിയും നേര്‍ക്കുനേര്‍ വരും. ആഴ്സനല്‍ മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് മത്സരം. മറ്റ് പ്രമുഖ ടീമുകള്‍ക്കും ഇന്ന് മത്സരം.

epl 2018 19 arsenal vs chelsea preview
Author
Arsenal, First Published Jan 19, 2019, 9:48 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് വമ്പന്‍ പോരാട്ടം. ശക്തരായ ആഴ്സനലും ചെൽസിയും നേര്‍ക്കുനേര്‍ വരും. ആഴ്സനല്‍ മൈതാനത്ത് ഇന്ത്യന്‍ സമയം
രാത്രി 11 മണിക്കാണ് മത്സരം. കിരീട പോരാട്ടത്തില്‍ പിന്നിലായ ഘട്ടത്തിലാണ് രണ്ട് ടീമുകളും നേര്‍ക്കുനേര്‍ വരുന്നതെന്ന പ്രത്യേകതയുണ്ട്. 22 കളിയിൽ 47 പോയിന്‍റുള്ള ചെൽസി നാലാം സ്ഥാനത്തും  41 പോയിന്‍റുള്ള ആഴ്സനല്‍ അഞ്ചാം സ്ഥാനത്തുമാണ്.

മറ്റ് പ്രമുഖ ടീമുകള്‍ക്കും ഇന്ന് മത്സരമുണ്ട്. സീസണിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ലിവര്‍പൂളിന്‍റെ എതിരാളികള്‍ ക്രിസ്റ്റൽ പാലസ് ആണ്. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം. ക്രിസ്റ്റല്‍ പാലസ് നിലവില്‍ 14-ാം സ്ഥാനത്താണ്. രാത്രി 8.30ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബ്രൈറ്റണും ഏറ്റുമുട്ടും. നിലവില്‍ യുണൈറ്റഡ് ആറാമതും ബ്രൈറ്റൺ 13-ാം സ്ഥാനത്തുമാണ്. ഒലേ സോള്‍ഷെയര്‍ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള വിജയക്കുതിപ്പ് തുടരാനാകും യുണൈറ്റഡ് ശ്രമിക്കുക.

വൈകീട്ട് ആറ് മണിക്ക് മുന്‍ ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റി, വൂള്‍വ്സിനെ നേരിടും. സ്പാനിഷ് ലീഗില്‍ റയൽ മാഡ്രിഡിനും അത് ലറ്റിക്കോ മാഡ്രിഡിനും ഇന്ന് മത്സരമുണ്ട്. 

Follow Us:
Download App:
  • android
  • ios