ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെൽസിക്കും തോല്‍വി. മുന്‍ ചാംപ്യന്മാരുടെ പോരാട്ടത്തില്‍ ലെസ്റ്റർ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ചെൽസിയെ തോൽപിച്ചു.  

തോൽവി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്മാരുടെ പോരാട്ടത്തില്‍ ലെസ്റ്റർ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ചെൽസിയെ തോൽപിച്ചു. 51-ാം മിനുട്ടിൽ ജാമി വാർഡിയാണ് ലെസ്റ്ററിനായി ഗോൾ നേടിയത്. 18 കളിയിൽ 37 പോയിന്‍റുമായി ചെൽസി നാലാം സ്ഥാനത്ത് തുടരും.

ഇതേസമയം ആഴ്സനല്‍ വിജയവഴിയിൽ തിരിച്ചെത്തി. ബേൺലിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് ആഴ്സനല്‍ തകര്‍ത്തു. ഇരട്ടഗോള്‍ നേടിയ പീയറി ഔബമയാങ് ആണ് വിജയശിൽപ്പി. 14, 48 മിനിറ്റുകളിലാണ് ഔബമയാങ് ഗോളടിച്ചത്. ഇതോടെ സീസണിൽ ഔബമയാങിന് 12 ഗോളായി. 

ഇഞ്ച്വറിടൈമിൽ അലക്സ് ഇവോബി ആഴ്സനലിന്‍റെ ഗോള്‍പ്പട്ടിക തികച്ചു. ആഷ്‍‍‍ലി ബാൺസിന്‍റെ വകയായിരുന്നു ബേൺലിയുടെ ആശ്വാസഗോള്‍. 18 കളിയിൽ 37 പോയിന്‍റുമായി സീസണിൽ അഞ്ചാം സ്ഥാനത്താണ് ആഴ്സനല്‍.