ലിവര്‍പൂളിന്‍റെ അപരാജിത കുതിപ്പ് തുടരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചു...

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്‍റെ അപരാജിത കുതിപ്പ് തുടരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചു. സ്വിസ് താരം ഷെര്‍ദാന്‍ ഷാഖിരി ഇരട്ട ഗോള്‍ നേടി. 

ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ സാദിയോ മാനെയാണ് ലിവര്‍പൂളിനായി ആദ്യഗോള്‍ നേടിയത്. ജെസെ ലിംഗാര്‍ഡിലൂടെ യുണൈറ്റഡ് തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ 73, 80 മിനുട്ടുകളിലായിരുന്നു പകരക്കാന്‍ ഷാഖിരിയുടെ ഗോളുകള്‍. ജയത്തോടെ 17 കളികളിള്‍ നിന്നും 45 പോയിന്‍‍റുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമതെത്തി.