Asianet News MalayalamAsianet News Malayalam

സിറ്റിയുടെ കുതിപ്പിന് സ്റ്റോപ്പില്ല; വാറ്റ്ഫോര്‍ഡിനെയും തളച്ചു

കടുത്ത പോരാട്ടം നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വാറ്റ്ഫോര്‍ഡിനെ സിറ്റി തളച്ചത്... 

epl 2018- 19 manchester city vs watford match report
Author
Manchester, First Published Dec 5, 2018, 8:42 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. കടുത്ത പോരാട്ടം നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വാറ്റ്ഫോര്‍ഡിനെ സിറ്റി തളച്ചത്. 

സെയ്ന്‍ നാല്‍പ്പതാം മിനുറ്റിലും റിയാദ് മാരെസ് 51-ാം മിനുറ്റിലും നേടിയ ഗോളുകളിലൂടെയാണ് സിറ്റി വിജയമുറപ്പിച്ചത്. വാറ്റ്ഫോര്‍ഡിനായി ഡൊകൗറാണ് ആശ്വാസ ഗോള്‍ നേടിയത്. ലീഗില്‍ തുടര്‍ച്ചയായ ഏഴാം ജയമാണ് മാഞ്ചസ്റ്റ‍ര്‍ സിറ്റി നേടിയത്. 15 കളികളില്‍ നിന്ന് 41 പോയിന്റുള്ള സിറ്റി നിലവില്‍ പട്ടികയില്‍ ഒന്നാമതാണ്.

Follow Us:
Download App:
  • android
  • ios