മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ആഴ്സണല്‍ സൂപ്പര്‍ പോരാട്ടം സമനിലയില്‍. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. യുണൈറ്റഡ് മൈതാനമായ ഓള്‍ഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ ആഴ്സണലാണ് ആദ്യം ഗോള്‍ നേടിയത്. 

ഇരുപത്തിയാറാം മിനുട്ടില്‍ മുസ്തഫിയാണ് അഴ്സണലിനെ മുന്നിലെത്തിച്ചത്. തൊട്ടുപിന്നാലെ മുപ്പതാം മിനുട്ടില്‍ ആന്‍റണി മാര്‍ഷ്യലിലൂടെ യുണൈറ്റഡ് ഒപ്പമെത്തി. രണ്ടാം പകുതിയില്‍ അറുപത്തിയെട്ടാം മിനുട്ടില്‍ മാര്‍ക്കോസ് റോജോയുടെ ഓണ്‍ഗോളിലൂടെ വീണ്ടും ആഴ്സണല്‍ മുന്നിലെത്തിയെങ്കിലും തൊട്ടടുത്ത മിനുട്ടില്‍ ജെസെ ലിംഗാര്‍ഡിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. 

ലീഗില്‍ 15 മത്സരങ്ങളില്‍ നിന്നായി 31 പോയിന്‍റുള്ള ആഴ്സണല്‍ അഞ്ചാമതും 23 പോയിന്‍റോടെ യുണൈറ്റഡ് എട്ടാമതുമാണ്.