ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ താരം രണ്ട് വാര അകലെ നിന്ന് പന്ത് പുറത്തേക്കടിച്ചു. നൂറ്റാണ്ടിലെ മണ്ടത്തരം എന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. വീഡിയോ കാണാം...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ട് വാര അകലെനിന്നുള്ള ഗോളവസരം സൂപ്പര്‍ താരം നഷ്ടപ്പെടുത്തിയതാണ് ഇപ്പോഴത്തെ ചര്‍ച്ച. ബേണ്‍ലിക്കെതിരായ മത്സരത്തില്‍ ന്യൂകാസിലിന്‍റെ മാറ്റ് റിച്ചിയാണ് ഈ മണ്ടത്തരം കാട്ടിയത്. അമ്പതാം മിനുറ്റില്‍ ഗോള്‍ബാറിന് രണ്ട് വാര മാത്രം അകലെ നിന്ന് ലഭിച്ച സുവര്‍ണാവസരം മാറ്റ് പുറത്തേക്കടിക്കുകയായിരുന്നു.
പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം മിസുകളിലൊന്നാണ് ഇതെന്നായിരുന്നു ആരാധരുടെ പ്രതികരണം. ട്വിറ്ററില്‍ മാറ്റിനെതിരെ വ്യാപകമായ പരിഹാസമാണ് ആരാധകര്‍ ഉതിര്‍ത്തത്. നൂറ്റാണ്ടിലെ മണ്ടത്തരം എന്നാണ് ചില ആരാധകര്‍ ഇതിനെ വിശേഷിപ്പിച്ചത്.
എന്നാല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബേണ്‍ലിയെ ന്യൂകാസില്‍ തോല്‍പിച്ചു. ജയത്തോടെ ന്യൂകാസില്‍ 13-ാം സ്ഥാനത്തേക്കുയര്‍ന്നു.
