സിറ്റിക്ക് വിജയത്തുടക്കം, റഹീം സ്‌റ്റെര്‍ലിംഗ്, ബെര്‍ണാര്‍ഡോ സില്‍വ എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയത്തുടക്കം. റഹീം സ്‌റ്റെര്‍ലിംഗ്, ബെര്‍ണാര്‍ഡോ സില്‍വ എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. എന്നാല്‍ ഉനൈ എമിറിക്ക് കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ ആഴ്‌സണലിന് ഗോള്‍ മടക്കാനായില്ല.

Scroll to load tweet…

ഇംഗ്ലണ്ടിനായുള്ള ലോകകപ്പ് പടയോട്ടത്തിന് ശേഷം തിങ്കളാഴ്ച്ച മാത്രമാണ് സ്‌റ്റെര്‍ലിംഗ് ടീമിനൊപ്പം ചേര്‍ന്നത്. എന്നാല്‍ 14-ാം മിനുറ്റില്‍ പെപ് ഗ്വാര്‍ഡിയോളോയുടെ വിശ്വാസം കാത്ത് സ്റ്റെര്‍ലിംഗ് വലകുലുക്കുകയായിരുന്നു. സ്റ്റെര്‍ലിംഗിന്‍റെ 50-ാം പ്രീമിയര്‍ ലീഗ് ഗോളാണിത്. 64-ാം മിനുറ്റിലായിരുന്നു സില്‍വയുടെ ഗോള്‍. 

Scroll to load tweet…