പാലാ: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടാന്‍ കാറ്റിനെ വകഞ്ഞുമാറ്റി എറണാകുളം.പാലക്കാടിനെതിരെ 74 പോയിന്‍റ് ലീഡുമായാണ് എറണാകുളത്തിന്‍റെ മുന്നേറ്റം. നിലവിലെ മുന്നേറ്റം തുടര്‍ന്നാല്‍ എറണാകുളം 250 പോയിന്‍റുകള്‍ പിന്നിടും. നിലവിലെ ജേതാക്കളായ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്.

രണ്ടാമതുള്ള പാലക്കാട് 200 പോയിന്‍റ് കടക്കാന്‍ സാധ്യതയില്ല. സ്കൂള്‍ വിഭാഗത്തില്‍ എറണാകുളത്തിന്‍റെ മാര്‍ ബേസില്‍ കിരീടം നേടാനാണ് സാധ്യത.

ഇന്ന് ഹൈജംപില്‍ തേവര സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ ഗായത്രി ശികുമാര്‍ ദേശീയ റെക്കോര്‍ഡ് മറികടന്നു. ഉച്ചതിരിഞ്ഞ് അവേശം നിറഞ്ഞ 200 മീറ്റര്‍, റിലേ മത്സരങ്ങള്‍ നടക്കും.