മത്സരം രാത്രി 12.15ന്

ലിയോണ്‍: യൂറോപ്പാ ലീഗ് ഫുട്ബോളില്‍ ഇന്ന് കലാശപ്പോരാട്ടം. സ്‌പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡും മാഴ്‌സൈയും ആണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. അഞ്ച് വര്‍ഷത്തിനിടെ അത്‌ലറ്റിക്കോ കളിക്കുന്ന മൂന്നാമത്തെ യൂറോപ്യന്‍ ഫൈനലാണിത്.

2014ലും 2016ലും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അത്‌ലറ്റിക്കോ തോറ്റിരുന്നു. 2012ല്‍ യൂറോപ്പാ ലീഗ് ജേതാക്കളായിട്ടുണ്ട്. മാഴ്‌സൈയെ വിലകുറച്ച് കാണില്ലെന്ന് അത്‌ലറ്റിക്കോ പരിശീലകന്‍ സിമയോമി പറഞ്ഞു. ഫൈനലില്‍ അത്‌ലറ്റിക്കോയ്ക്ക് മേല്‍ക്കൈ ഉണ്ടെന്ന് മാഴ്‌സൈ പരിശീലകനും സമ്മതിച്ചു.