ഐപിഎല്‍ ഫൈനല്‍ മത്സരം കാണാന്‍ കാത്തിരിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍
ഇന്ത്യന് പ്രീമിയര് ലീഗില് ഇന്ന് അന്തിമ പോരാട്ടമാണ്. ചെന്നൈ സൂപ്പര് കിംഗ്സും സണ്റൈസേഴ്സ് ഹൈദരാബാദും ആണ് തമ്മിലാണ് ഏറ്റുമുട്ടുക. ഫൈനല് മത്സരം കാണാന് കാത്തിരിക്കുമ്പോള് ആരാധകര് അറിയേണ്ട കാര്യങ്ങള്.
ഫൈനല് മത്സരം വൈകുന്നേരം ഏഴ് മണിക്ക്. ടോസ് 6.30ന്
ഫൈനല് മത്സരത്തിന്റെ വേദി മുംബൈ വാംഖഡെ സ്റ്റേഡിയം.
സീസണില് മൂന്ന് തവണയാണ് ചെന്നൈ സൂപ്പര് കിംഗ്സും സണ്റൈസേഴ്സും തമ്മില് ഏറ്റുമുട്ടിയത്. മൂന്നും ജയിച്ചത് ചെന്നൈ സൂപ്പര് കിംഗ്സ്.
രണ്ടു തവണ ചെന്നൈ സൂപ്പര് കിംഗ്സ് ജേതാക്കളായിട്ടുണ്ട്. 2012ലും 2013ലും. ഏഴാമത്തെ തവണയാണ് ചൈന്നൈ സൂപ്പര് കിംഗ്സ് ഫൈനലിലെത്തുന്നത്. രണ്ട് തവണ ഇതിനും മുമ്പും ഹൈദരാബാദ് ആയിരുന്നു എതിരാളികള്. 2009ല് ഡെക്കാന് ചാര്ജേഴ്സ് ആയിരുന്നു ഹൈദരാബാദില് നിന്ന് മത്സരിച്ചത്. 2019ല് കിരീടവും നേടിയിരുന്നു. സണ്റൈസേഴ്സ് ഹൈദരാബാദ് 2016ല് കിരീടം നേടിയിരുന്നു.
ഹൈദരാബാദ് സണ്റൈസേഴ്സും ചെന്നൈ സൂപ്പര് കിംഗ്സും മൊത്തം ഒമ്പത് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. സണ്റൈസേഴ്സ് രണ്ട് തവണയും ചൈന്നൈ സൂപ്പര് കിംഗ്സ് ഏഴ് തവണയും വിജയിച്ചു.
ടിവിയില് സ്റ്റാര് സ്പോര്ട്സ് 1, സ്റ്റാര് സ്പോര്ട്സ് 1 എച്ച്ഡി, സ്റ്റാര് സ്പോര്ട്സ് സെലക്ട്1, സ്റ്റാര് സ്പോര്ട്സ് സെലക്ട്1 എച്ച്ഡി എന്നിവയില് ഇംഗ്ലിഷ് കമന്ററിയോടെ ഫൈനല് മത്സരം കാണാം. സ്റ്റാര് സ്പോര്ട്സ് 1 ഹിന്ദി, സ്റ്റാര് സ്പോര്ട്സ് 1 ഹിന്ദി എച്ച്ഡി എന്നിവയില് ഹിന്ദി കമന്റിറിയോടെ മത്സരം കാണാം. ഏഷ്യാനെറ്റ് മൂവീസില് മലയാളം കമന്ററിയോടെയും കാണാം.
ഓണ്ലൈനില് ഹോട്സ്റ്റാറിലൂടെയും ജിയോടിവിയിലൂടെയും കാണാം.
