ജമൈക്ക: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നെവിസ് പാട്രൈറ്റ്സ് താരം എവിന്‍ ലൂയിസിന്‍റെ കൂറ്റന്‍ സിക്സര്‍ വീണത് സ്റ്റേഡിയത്തിന്‍റെ പുറത്ത്. വെസ്റ്റ് ഇന്‍ഡീസ് ടീമിലെ സഹതാരം കീറോണ്‍ പൊള്ളാര്‍ഡിന്‍റെ പന്തിലായിരുന്നു ലൂയിസിന്‍റെ കൂറ്റനടി. സ്റ്റേഡിയത്തിനു വെളിയിലെ റോഡില്‍ വീണ പന്ത് കിട്ടിയ യുവാവിനും സന്തോഷമായി. 

32 പന്തുകളില്‍ 11 സിക്സും ആറു ബൗണ്ടറികളും സഹിതം ലെവിസ് 97 റണ്‍സാണ് അടിച്ചെടുത്തത്. ലെവിസ് താണ്ഡവത്തില്‍ ബര്‍ബഡോസ് ട്രൈഡന്‍സ് ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം നെവിസ് പാട്രൈറ്റ്സ് ഏഴ് ഓവറില്‍ 10 വിക്കറ്റിന് മറികടന്നിരുന്നു. എന്നാല്‍ ലൂയിസ് അര്‍ഹിച്ച സെഞ്ചുറി നിഷേധിച്ച് കീറോണ്‍ പൊള്ളാര്‍ഡ് മല്‍സരത്തില്‍ വില്ലനായി.

Scroll to load tweet…