ജംഷഡ്പൂരിനെ വീഴ്ത്തി എഫ് സി ഗോവ ഐഎസ്എല്‍ പ്ലേ ഓഫില്‍

First Published 4, Mar 2018, 10:32 PM IST
f c goa in isl play off
Highlights
  • എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഗോവയുടെ വിജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫില്‍ കടന്ന് എഫ് സി ഗോവ. ജംഷഡ്പൂര്‍ എഫ്‌സിയെ എതിരില്ലാത്ത് മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗോവ പ്ലേ ഓഫില്‍ കടന്നത്. ഫെറാന്‍ കെറോ നേടിയ ഇരട്ട ഗോളാണ് ഗോവയ്ക്ക് തിളക്കമേകിയത്. 29ാം മിനിറ്റിലും 51ാം മിനിറ്റിലുമായിരുന്നു ഗോള്‍ നേട്ടം. ലാന്‍സറോട്ടെയാണ് 69ാം മിനിറ്റില്‍ ഗോവയ്ക്ക് വേണ്ടി വീണ്ടും ജംഷഡ്പൂര്‍ വല ചലിപ്പിച്ചത്. 

ഗോള്‍കീപ്പര്‍ സുബ്രതോ പോള്‍ ചുവപ്പ് കാര്‍ഡ് കണ്ട് ഏഴാം മിനിറ്റില്‍ പുറത്തായതോടെ പത്തുപേരുമായാണ് ജംഷഡ്പൂര്‍ കളത്തിലിറങ്ങിയത്. 74ാം മിനിറ്റില്‍ ഗോവന്‍ ഗോള്‍ കീപ്പര്‍ നവീന്‍ കുമാറും ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായിരുന്നു. ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയതോടെ 18 മത്സരങ്ങളില്‍നിന്നായി 30 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. 

loader