Asianet News MalayalamAsianet News Malayalam

എഫ്എ കപ്പ്: വില്യന്‍ മാജിക്കില്‍ ചെല്‍സിക്ക് ജയം; ടോട്ടനം പുറത്ത്

വില്യന്‍ രണ്ട് തവണ ലക്ഷ്യം കണ്ടപ്പോള്‍ ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളിന് ഷെഫീല്‍ഡിനെ തോല്‍പിച്ചു. എന്നാല്‍ ഹാരി കെയ്‌ന്‍ ഇല്ലാതെയിറങ്ങിയ ടോട്ടനം പുറത്തായി. 

fa cup crystal palace vs tottenham match report
Author
Tottenham, First Published Jan 28, 2019, 9:09 AM IST

ലണ്ടന്‍: എഫ്എ കപ്പ് ഫുട്ബോളില്‍ ചെല്‍സിക്ക് ജയം. നാലാം റൗണ്ടില്‍ ഷെഫീല്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെല്‍സി തോല്‍പിച്ചത്. ബ്രസീലിയന്‍ താരം വില്യന്‍ ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ കല്ലം ഹഡ്സന്‍ ഒഡോയ് ആണ് മറ്റൊരു ഗോള്‍ നേടിയത്. അര്‍ജന്‍റീന താരം ഗോണ്‍സാലോ ഹിഗ്വൈന്‍ ചെല്‍സിക്കായി അരങ്ങേറി. വില്യന്‍ ചെല്‍സിക്കായി അന്‍പത് ഗോള്‍ തികച്ചു.

ഇതേസമയം ടോട്ടനം പുറത്തായി. നാലാം റൗണ്ടില്‍ ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത രണ്ട് ഗോളിന് ടോട്ടനത്തെ വീഴ്ത്തി. ഒന്‍പതാം മിനിറ്റില്‍ കോണോര്‍ വിക്കാമും മുപ്പത്തിനാലാം മിനിറ്റില്‍ ആന്‍ഡ്രോസ് ടൗണ്‍സെന്‍ഡുമാണ് ക്രിസ്റ്റല്‍ പാലസിന്‍റെ ഗോളുകള്‍ നേടിയത്. സോന്‍ ഹ്യൂന്‍ മിന്നും ഡെലി അലിയും പരിക്കേറ്റ ക്യാപ്റ്റന്‍ ഹാരി കെയ്നും ഇല്ലാതെ ഇറങ്ങിയ ടോട്ടനം ഗോള്‍ മടക്കാന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.

Follow Us:
Download App:
  • android
  • ios