Asianet News MalayalamAsianet News Malayalam

എഫ്എ കപ്പ്: യുണൈറ്റഡ് ക്വാർട്ടറിൽ; ചെല്‍സിക്ക് റെക്കോര്‍ഡ് നഷ്ടമായി

ചെൽസിയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിൽ. ഈ കളിയും ജയിച്ചിരുന്നെങ്കിൽ എഫ് എ കപ്പിൽ തുടർച്ചയായി അഞ്ച് തവണ യുണൈറ്റഡിനെ തോൽപിക്കുന്ന ടീമെന്ന റെക്കോർഡ് ചെൽസിക്ക് കിട്ടുമായിരുന്നു.

FA Cup Manchester United vs Chelsea Match Report
Author
Chelsea, First Published Feb 19, 2019, 8:58 AM IST

ചെല്‍സി: എഫ്എ കപ്പ് ഫുട്ബോളിൽ ചെൽസിയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിൽ. എതിരില്ലാത്ത് രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡിന്‍റെ ജയം. കളം നിറഞ്ഞ് കളിച്ചത് ചെൽസിയാണെങ്കിലും കിട്ടിയ അവസരങ്ങൾ മുതലാക്കുകയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. 31-ാം മിനുറ്റിൽ ഹെറേറ ആണ് ചെൽസിക്ക് ആദ്യ ആഘാതം ഏ‌ൽപ്പിച്ചത്.

ആദ്യ പകുതി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ പോഗ്ബേയുടെ വക അടുത്ത പ്രഹരം. എന്നാല്‍ ആവത് പണിപ്പെട്ടിട്ടും ചെൽസിക്ക് മറുപടി നൽകാനായില്ല. വിസിലൂതിയപ്പോൾ യുണൈറ്റഡ് എഫ് എ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് ചുവടുവെച്ചു. ഇതോടെ നാണക്കേടിന്‍റെ ഒരു റെക്കോർഡിൽ നിന്നും യുണൈറ്റഡിന് രക്ഷപെടാനുമായി.

കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഉൾപ്പടെ അവസാന നാല് തവണ ഏറ്റുമുട്ടിയപ്പോഴും ചെൽസിക്കായിരുന്നു ജയം. ഈ കളിയും ജയിച്ചിരുന്നെങ്കിൽ എഫ് എ കപ്പിൽ തുടർച്ചയായി അഞ്ച് തവണ യുണൈറ്റഡിനെ തോൽപിക്കുന്ന ടീമെന്ന റെക്കോർഡ് ചെൽസിക്ക് കിട്ടുമായിരുന്നു.

Follow Us:
Download App:
  • android
  • ios