ലോക ക്രിക്കറ്റ് കിരീടം നേടാനുള്ള ടീമുകളെ പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ്. എന്നാല്‍ ഡു പ്ലെസിസിന്റെ ടീമുകളില്‍ സ്വന്തം ടീമായ ദക്ഷിണാഫ്രിക്ക് വോട്ടില്ല. ആതിഥേയരായ ഇംഗ്ലണ്ടിനും പിന്നെ ഇന്ത്യയുമാണ് ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ഫാഫ് പ്രവചിച്ചു.
ജൊഹന്നാസ്ബര്‍ഗ്: ലോക ക്രിക്കറ്റ് കിരീടം നേടാനുള്ള ടീമുകളെ പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ്. എന്നാല്‍ ഡു പ്ലെസിസിന്റെ ടീമുകളില്‍ സ്വന്തം ടീമായ ദക്ഷിണാഫ്രിക്ക് വോട്ടില്ല. ആതിഥേയരായ ഇംഗ്ലണ്ടിനും പിന്നെ ഇന്ത്യയുമാണ് ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ഫാഫ് പ്രവചിച്ചു. 2015 ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് തങ്ങളുടെ ശൈലി മാറ്റി. അതിന്റെ ഫലമാണ് അവര്‍ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ടീമാണ് ഇംഗ്ലണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
നാട്ടിലാണ് ലോകകപ്പ് നടക്കുന്നതെന്നുള്ള ആനുകൂല്യവും അവര്‍ക്കുണ്ട്. എന്നാല്‍ ഇന്ത്യ നാട്ടില്‍ മാത്രമല്ല, വിദേശ പിച്ചുകളിലും മികച്ച ക്രിക്കറ്റ് കളിക്കുന്ന ടീമാണ്. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ഏകദിന പരമ്പര സ്വന്തമാക്കിവരുന്ന ടീമിനെ ഒരിക്കലും എഴുതിത്തള്ളാന്‍ സാധിക്കില്ല.
ദക്ഷിണാഫ്രിക്കയുടെ കാര്യം വ്യത്യസ്ഥമാണെന്നും താരം. യുവ നിരയാണ് ദക്ഷിണാഫ്രിക്കയുടേത് അതിനാല്‍ തന്നെ കിരീട സാധ്യതയുടെ അമിത പ്രതീക്ഷകള്‍ ടീമിന് ബാധ്യതയാകില്ല. എ.ബി ഡിവില്ലിയേഴ്‌സ് ഉള്‍പ്പെടെ സീനിയര്‍ താരങ്ങള്‍ വിരമിച്ചെങ്കിലും ടീമിനു വിജയ സാധ്യതയുണ്ടെന്നാണ് തന്റെ വിശ്വാസമെന്ന് ഫാഫ് പറഞ്ഞു.
