ഈ വര്‍ഷത്തെ അവസാന ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും ഭാര്യ അനുഷ്ക ശര്‍മയെയും ട്രോളി ആരാധകര്‍. മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ കോലി പൂജ്യത്തിന് പുറത്തായിരുന്നു. അനുഷ്കാ ശര്‍മയുടെ ഈ വര്‍ഷമിറങ്ങിയ അവസാന ചിത്രമാകട്ടെ ഷാരൂഖ് ഖാന്‍ നായകനായ സീറോയും. ഇതു ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ കോലിയെയും അനുഷ്കയെയും ട്രോളുന്നത്.
മെല്‍ബണ്‍: ഈ വര്‍ഷത്തെ അവസാന ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും ഭാര്യ അനുഷ്ക ശര്‍മയെയും ട്രോളി ആരാധകര്‍. മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ കോലി പൂജ്യത്തിന് പുറത്തായിരുന്നു. അനുഷ്കാ ശര്‍മയുടെ ഈ വര്‍ഷമിറങ്ങിയ അവസാന ചിത്രമാകട്ടെ ഷാരൂഖ് ഖാന്‍ നായകനായ സീറോയും. ഇതു ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ കോലിയെയും അനുഷ്കയെയും ട്രോളുന്നത്.
എന്തൊരു ജോഡി, ഇരുവരും സീറോയിലൂടെ വര്‍ഷം അവസാനിപ്പിച്ചു എന്ന് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തപ്പോള്‍ സീറോ സിനിമയുടെ പ്രമോഷനുവേണ്ടിയാണ് കോലി അവസാന ഇന്നിംഗ്സില്‍ പൂജ്യനായി പുറത്തായതെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. ഭാര്യയോട് സ്നേഹമുള്ള ഭര്‍ത്താക്കന്‍മാര്‍ ഇങ്ങനെയാണെന്നും ആരാധകര്‍ പറയുന്നു.
