കൊളംബോ: ക്രിക്കറ്റെന്നാല്‍ സച്ചിനും ടെന്‍ഡുല്‍ക്കറെന്നാല്‍ 10-ാം നമ്പര്‍ ജഴ്സിയുമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ആരാധകര്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുള്‍ക്കറുടെ 10-ാം നമ്പര്‍ ജഴ്സിയണിഞ്ഞ് ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ശാര്‍ദൂല്‍ ഠാക്കുറിന് ആരാധകരുടെ പൊങ്കാല. സച്ചിന്‍ വിരമിച്ചപ്പോള്‍ ഇനിയാര്‍ക്കും 10-ാം നമ്പര്‍ നല്‍കില്ലെന്നായിരുന്നു ബിസിസിഐയുടെ മുന്‍ നിലപാട്.

കഴിവു തെളിയിച്ച താരത്തിനു പകരം അരങ്ങേറ്റ താരത്തിന് ജഴ്സി നല്‍കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. സച്ചിന്‍ വിരമിച്ചപ്പോള്‍ ആദര സൂചകമായി പത്താം നമ്പര്‍ ജഴ്സി ഐപിഎല്ലില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് പിന്‍വലിച്ചിരുന്നു. ഐപിഎല്ലില്‍ പുനെ വാരിയേഴ്സില്‍ ഠാക്കൂര്‍ 10-ാം നമ്പര്‍ ജഴ്സിയാണ് ധരിക്കുന്നത്. എന്നാല്‍ വിരാട് കോലി 29-ാം ഏകദിന സെഞ്ചുറി നേടിയതാണ് സച്ചിന്‍ ആരാധകരെ ചൊടിപ്പിച്ചതെന്നാണ് മറ്റു ചിലരുടെ വാദം.
