മായങ്ക് രഞ്ജിയില്‍ നേടിയ ട്രിപ്പിള്‍ സെഞ്ചുറി ക്യാന്റീന്‍ ഇലവനെതിരെ നേടിയതിന് സമാനമാണ്. അവിടെ ബൗളര്‍മാര്‍ ഷെഫുമാരും വെയ്റ്റര്‍മാരുമായിരിക്കും.

മെല്‍ബണ്‍: ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസീസിനെതിരെ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഇന്ത്യയുടെ മായങ്ക് അഗര്‍വാളിനെതിരെ വംശീയ പരാമര്‍ശം നടത്തിയ ഓസീസ് കമന്റേറ്റര്‍ കെറി ഒക്കീഫിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ഫോക്സ് സ്പോര്‍ട്സിനായി കമന്ററി പറയുന്നതിനിടെയാണ് ഒക്കീഫി മായങ്കിനെതിരെ വംശീയ പരാമര്‍ശം നടത്തിയത്. പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഒക്കീഫി ഒടുവില്‍ മാപ്പു പറഞ്ഞു.

മുന്‍ ഓസീസ് താരങ്ങളായ മാര്‍ക് വോ, ഷെയ്ന്‍ വോണ്‍ എന്നിവര്‍ക്കൊപ്പമാണ് ഒക്കീഫി കമന്ററി പറഞ്ഞത്. മായങ്ക് അര്‍ധസെഞ്ചുറി പിന്നിട്ടപ്പോള്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മായങ്ക് ട്രിപ്പിള്‍ സെഞ്ചുറി നേടിയതിനെക്കുറിച്ച് ഒക്കീഫി പറഞ്ഞത് ഇങ്ങനെയായിരുന്നു. മായങ്ക് രഞ്ജിയില്‍ നേടിയ ട്രിപ്പിള്‍ സെഞ്ചുറി ക്യാന്റീന്‍ ഇലവനെതിരെ നേടിയതിന് സമാനമാണ്. അവിടെ ബൗളര്‍മാര്‍ ഷെഫുമാരും വെയ്റ്റര്‍മാരുമായിരിക്കും.

ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനത്തെയും ഒക്കീഫി വിമര്‍ശിച്ചു. ഇതുകേട്ട് അടുത്തുണ്ടായിരുന്ന മാര്‍ക് വോ പറഞ്ഞത് ഇന്ത്യക്കായി അര്‍ധസെഞ്ചുറി നേടിയെന്ന് പറഞ്ഞാല്‍ ഓസ്ട്രേലിയക്കായി 40 റണ്‍സ് നേടുന്നത് പോലെ ആണെന്നായിരുന്നു. ഓസീസ് കമന്റേറ്റര്‍മാരുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…