Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍: എഫ്‌സി ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് പിന്നില്‍

  • ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വഴങ്ങി. സ്പാനിഷ് താരം ഫെറാന്‍ കൊറോമിനസാണ് എഫ്‌സി ഗോവയുടെ ഗോള്‍ നേടിയത്. മൊറോക്കയുടെ അഹ്മ്മദ് ജഹൂഹിന്റെ അസിസ്റ്റിലായിരുന്നു കോറോയുടെ ഏഴാം ഗോള്‍. സീസണില്‍ കോറോ നേടുന്ന ഏഴാം ഗോളായിരുന്നിത്. 
fc goa leading against kerala blasters in ISL
Author
Kochi, First Published Nov 11, 2018, 8:03 PM IST

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവ എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വഴങ്ങി. സ്പാനിഷ് താരം ഫെറാന്‍ കൊറോമിനസാണ് എഫ്‌സി ഗോവയുടെ ഗോള്‍ നേടിയത്. മൊറോക്കയുടെ അഹ്മ്മദ് ജഹൂഹിന്റെ അസിസ്റ്റിലായിരുന്നു കോറോയുടെ ഏഴാം ഗോള്‍. സീസണില്‍ കോറോ നേടുന്ന ഏഴാം ഗോളായിരുന്നിത്. 

4-4-2ലാണ് ബ്ലാസ്‌റ്റേഴ്‌സ് കളിക്കുന്നത്. അഞ്ചാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ അവസരം ഒരുക്കിയെങ്കിലും കിസിറ്റോയ്ക്ക് മുതലാക്കാന്‍ സാധിച്ചില്ല. ആറാം മിനിറ്റില്‍ കോറെ ഗോവയെ മുന്നിലെത്തിച്ചു. രണ്ട് കോര്‍ണറുകള്‍ ക്ലിയര്‍ ചെയ്തശേഷമുള്ള ക്രോസില്‍ തലവെച്ചാണ് കോറോ ഗോള്‍ നേടിയത്. 17ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഹാളിചരന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം ഗോവ പ്രതിരോധതാരം സെരിറ്റോണ്‍ ഫെര്‍ണാണ്ടസ് ഒഴിവാക്കി.

അഞ്ച് മാറ്റങ്ങളുമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പുറത്തിരുന്ന മലയാളി താരം അനസ് എടത്തൊടിക ആദ്യ ഇലവനില്‍ തിരിച്ചെത്തി. സി.കെ. വിനീത്, സഹല്‍ അബ്ദു സമദ് എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചില്ല. 

ബ്ലാസ്‌റ്റേഴ്‌സ് ടീം: നവീന്‍ കുമാര്‍ (ഗോള്‍ കീപ്പര്‍), മുഹമ്മദ് റാകിപ്, സന്ദേശ് ജിങ്കാന്‍, അനസ് എടുത്തൊടിക, ലാല്‍റുവത്താര, നികോള ക്രമാരോവിച്ച്, ഹോളിചരണ്‍ നര്‍സാരി, കിസിറ്റോ കെസിറോണ്‍, സ്ലാവിസ സ്‌റ്റൊജാനോവിച്ച്, കെ. പ്രശാന്ത്, മറ്റേജ് പൊപ്ലാറ്റിക്.

Follow Us:
Download App:
  • android
  • ios