സ്‌പാനിഷ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ജെനാഥന്‍ വിയ്യ ടീമിലെത്തിയതായി പുനെ. സ്‌പാനിഷ് ലീഗില്‍ മെസിക്കും റൊണാള്‍ഡോയ്ക്കും എതിരെ കളിച്ചിട്ടുള്ള താരമാണ്. സെല്‍റ്റ ഡി വിഗോയുടെ സുപ്രധാന മധ്യനിര താരമായിരുന്നു.

പുനെ: ഐസ്എല്‍ ക്ലബ് പുനെ സിറ്റി എഫ്‌സി എട്ടാം വിദേശ താരവുമായി കരാര്‍ ഒപ്പിച്ചു. സ്‌പാനിഷ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ജെനാഥന്‍ വിയ്യ ടീമിലെത്തിയതായി പുനെ ക്ലബ് ഔദ്യോഗികമായി അറിയിച്ചു. സ്‌പാനിഷ് ക്ലബ് സെല്‍റ്റ ഡി വിഗോയ്ക്കായി 124 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് 32കാരനായ വിയ്യ.

Scroll to load tweet…

സെല്‍റ്റ ഡി വിഗോയിലൂടെ യൂത്ത് കരിയര്‍ ആരംഭിച്ച വിയ്യ 2006ല്‍ ലാലിഗ അരങ്ങേറ്റം കുറിച്ചു. ഒരു പതിറ്റാണ്ടോളം സെല്‍റ്റായില്‍ കളിച്ച താരം 2014ല്‍ ഇസ്രായേലി പ്രീമിയര്‍ ലീഗില്‍ ബെയ്‌താര്‍ ജെറുസലേം എഫ്‌സിയിലെത്തി. 2017ല്‍ റിക്രിയേറ്റീവോയിലൂടെ സ്‌പാനിഷ് ലീഗില്‍ മടങ്ങിയെത്തി. അവിടെനിന്നാണ് താരം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെത്തുന്നത്.