മറ്റൊരു റെക്കോഡിനരികെ ഫെഡറര്‍; ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സ് ഓപ്പണ്‍ സെമിയില്‍

First Published 16, Mar 2018, 10:58 AM IST
federer into the semis of indian wells
Highlights

ഫൈനല്‍ വിജയിച്ചാല്‍, ഇന്ത്യന്‍ വെല്‍സില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന റെക്കോഡും ഫെഡറര്‍ക്ക് സ്വന്തമാക്കാം.

കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സില്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ സെമി ഫൈനലില്‍. കൊറിയയുടെ ചുങ് ഹ്യോനെ 7-5 6-1ന് തകര്‍ത്തായിരുന്നു സ്വിസ് മാസ്റ്ററുടെ പ്രയാണം. തുടര്‍ച്ചയായ രണ്ടാം തവണ ഹ്യോന്‍ ഫെഡററോട് പരാജയപ്പെടുന്നത്.

ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയിലും ഹ്യോന്‍ പരാജയപ്പെട്ടിരുന്നു.ആറാം കിരീടമാണ് കാലിഫോര്‍ണിയയില്‍ ഫെഡററുടെ ലക്ഷ്യം. ഫൈനല്‍ വിജയിച്ചാല്‍, ഇന്ത്യന്‍ വെല്‍സില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന റെക്കോഡും ഫെഡറര്‍ക്ക് സ്വന്തമാക്കാം. 36കാരന്റെ തുടര്‍ച്ചയായ 16ാം വിജയമായിരുന്നു ഇന്നത്തേത്.

ക്രൊയേഷ്യയുടെ ബോര്‍ന കോറിക്കാണ് ഫെഡററുടെ എതിരാളി. ദക്ഷിണാഫ്രിക്കയുെട കെവിന്‍ ആന്‍ഡേഴ്‌സണെ 2-6 6-4 7-6 (7/3)ന് തോല്‍പ്പിച്ചാണ് കോറിക്ക് അവസാന നാലിലെത്തിയത്.

 

loader