ക്രൊയേഷ്യന്‍ താരത്തിനെതിരേ 7-6, 3-6, 6-2 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ പരാജയം.
ബര്ലിന്: റോജര് ഫെഡറര്ക്ക് ലോക ഒന്നാം നമ്പര് സ്ഥാനം നഷ്ടമായി. ഹാലെ ഓപ്പണ് ഫൈനലില് ക്രൊയേഷ്യയുടെ ബോര്ന കോറിച്ചിനോട് പരാജയപ്പെട്ടതോടെയാണ് ഫെഡറര്ക്ക് ലോക ഒന്നാം നമ്പര് സ്ഥാനം നഷ്ടമായത്. ഇതോടെ സ്പാനിഷ് താരം റാഫേല് നദാല് ഒന്നാം റാങ്കില് തിരിച്ചെത്തി. വിംബിള്ഡണില് രണ്ടാം റാങ്കുമായിട്ടാണ് സ്വിസ് താരം കളിക്കുക. ഹാലെയില് പത്താം തവണയും കിരിടം നേടാമെന്ന ഫെഡററുടെ മോഹങ്ങള്ക്കും അവസാനമായി.
ക്രൊയേഷ്യന് താരത്തിനെതിരേ 7-6, 3-6, 6-2 എന്ന സ്കോറിനായിരുന്നു ഫെഡററുടെ പരാജയം. വിജയിച്ചിരുന്നെങ്കില് കിരീടങ്ങളുടെ എണ്ണം 99 ആക്കി ഉയര്ത്താമായിരുന്നു. വിജയിക്കുകയെന്നത് എല്ലായ്പ്പോഴും നല്ലതാണ്. തോല്വി വേദനിപ്പിക്കും. ഇതും അങ്ങനെ തന്നെ. മോശമായി കളിച്ചെന്ന് കരുതുന്നില്ല. എന്നാല് ഒന്നും എന്റെ വഴിക്ക് വന്നില്ല. മത്സരശേഷം ഫെഡറര് പറഞ്ഞു.
നിലവില് 34ാം റാങ്കുകാരനാണ് കോറിച്ച്. വിജയത്തോടെ പുല് കോര്ട്ടില് തോല്വി അറിയാതെയുള്ള ഫെഡറുടെ കുതിപ്പിനും അവസാനമായി. തുടര്ച്ചയായി 20 മത്സരങ്ങള് ഫെഡറര് വിജയിച്ചിരുന്നു.
