സെര്‍ബിയയുടെ ദുസന്‍ ലാജോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫെഡറര്‍ തുടങ്ങിയത്

ലണ്ടന്‍: വിംബിള്‍ഡണില്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ക്ക് വിജയത്തുടക്കം. സെര്‍ബിയയുടെ ദുസന്‍ ലാജോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫെഡറര്‍ തുടങ്ങിയത്. സ്‌കോര്‍ 6-1 6-3 6-4. 

വിംബിള്‍ഡണ്‍ നിലവിലെ ചാംപ്യനാണ് റോജര്‍ ഫെഡറര്‍. സീസണ്‍ തുടക്കത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും ഫെഡറര്‍ നേടിയിരുന്നു. ഇതുകൂടി നേടിയാല്‍ കിരീടങ്ങളുടെ എണ്ണം 21 ആക്കി ഉയര്‍ത്താന്‍ ഫെഡറര്‍ക്ക് സാധിക്കും.