കൊച്ചി: അണ്ടര്‍17 ലോകകപ്പ് വേദിയായ കൊച്ചിക്ക് ഫിഫയുടെ അന്ത്യശാസന. കലൂര്‍ സ്റ്റേഡിയം പരിസരത്തെ കടകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ വേദി മാറ്റുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്. മതിയായ സുരക്ഷ ഉറപ്പാക്കി മാത്രമേ മല്‍സരം നടത്താനാകൂ എന്നാണ് ഫിഫയുടെ നിലപാട്. ഫിഫയുടെ നിര്‍ദേശം ലഭിച്ചതായി അഖിലേന്ത്യ ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. 

കടകള്‍ ഒഴിപ്പിച്ച് മല്‍സരങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഫിഫയ്ക്ക് ഉറപ്പ് നല്‍കിയതാണ്. ഇതിനെതിരെ കടയുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു. ഹൈക്കോടതി സ്റ്റേ അനുവദിച്ച സാഹചര്യത്തിലാണ് ഫിഫ നിലപാട് കടുപ്പിച്ചിരിക്കുന്നത്. കേസില്‍ ഹൈക്കോടതി നാളെ സ്വീകരിക്കുന്ന നിലപാടിന്‍റെ അടിസ്ഥാനത്തില്‍ ഫിഫ അന്തിമ തീരുമാനമെടുക്കും.