ഓരോ ലോകകപ്പിനും ഇടയിലുള്ള രണ്ട് വര്‍ഷങ്ങളിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുക.

സൂറിച്ച്: ലോകകപ്പ്് ഫുട്‌ബോളിന് പുറമെ ഇനി മിനി ലോകകപ്പും. ഓരോ ലോകകപ്പിനും ഇടയിലുള്ള രണ്ട് വര്‍ഷങ്ങളിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. ഫൈനല്‍ എട്ട് എന്ന പേരിലാണ് ടൂര്‍ണമെന്റ്. എട്ട് രാജ്യങ്ങളെ സംഘടിപ്പിച്ച് ഇത്തരത്തില്‍ ലോകകപ്പ് നടത്തുന്നതിന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റീനോ നിര്‍ദേശം സര്‍പ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗ്ലോബല്‍ നാഷണല്‍ ലീഗില്‍ മുന്നിലെത്തുന്ന എട്ടു ടീമുകള്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ യോഗ്യത ലഭിക്കുക. ആദ്യ ടൂര്‍ണമെന്റ് ഖത്തര്‍ ലോകകപ്പിന് മുന്‍പായി നടത്താനും പദ്ധതിയുണ്ട്. 2021 വര്‍ഷത്തില്‍ ഒക്‌റ്റോബര്‍ അല്ലെങ്കില്‍ നവംബര്‍ മാസത്തിലായിരിക്കും മത്സരങ്ങള്‍. 

എന്നാല്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കല്ല പകരം സാമ്പത്തിക നേട്ടത്തിനാണ് ഇത്തരമൊരു ടൂര്‍ണമെന്റെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇതുപോലെ മറ്റൊരു ടൂര്‍ണമെന്റായ കോണ്‍ഫെഡറേഷന്‍ കപ്പ് നേരത്തെ എടുത്തു കളഞ്ഞിരുന്നു.