സൂറിച്ച്: മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്കാരം നേടുന്ന ആദ്യ ഗോള്‍ കീപ്പറാകാന്‍ ദക്ഷിണാഫ്രിക്കയുടെ ഒസ്കാര്‍ മസുലുകെ. ബരോക്ക എഫ് സിയുടെ ഒന്നാം നമ്പര്‍ ഗോളിയായ മസുലുകെ നേടിയ ബൈസിക്കിള്‍ കിക്ക് അന്തിമ പട്ടികയിലുണ്ട്. ദക്ഷിണാഫ്രിക്കന്‍ ഗ്ലാമര്‍ ടീമായ ഒര്‍ലാണ്‍ഡോയ്ക്കെതിരായ ഇഞ്ചുറി ടൈമിലാണ് മസുലുകെ കോര്‍ണ്ണര്‍ കിക്ക് ഗോളാക്കിയത്. മത്സരത്തില്‍ 1-0ന് പിന്നിലായ ടീമിനായി ഇഞ്ചുറി ടൈമില്‍ ഗോള്‍പോസ്റ്റ് വിട്ട് മുന്നോട്ടുകയറിയാണ് മസുലുകെ ഗോളടിച്ചത്.
മികച്ച ഗോളിനായുള്ള പോരാട്ടത്തില്‍ വനിതാ താരം ഉണ്ടെന്നതും ഇത്തവണ സവിശേഷതയാണ്. വെനസ്വേലയുടെ ഡെയ്‌ന കാസ്റ്റെല്ലനോസാണ്, കാമറൂണെതിരെ മൈതാന മധ്യത്തില്‍ നിന്ന് നേടിയ ലോംഗ് റേഞ്ചറാണ് മത്സരിക്കുന്നത്. ക്രിസ്റ്റല്‍ പാലസിനെതിരെ 85-ാം മിനുറ്റില്‍ ആഴ്സണല്‍ താരം ഒളിവര്‍ ജിറോഡ് നേടിയ മാന്ത്രികഗോളും അന്തിമ പട്ടികയിസുണ്ട്. ഒസ്കാര്‍ മസുലുകെ പുഷ്‌കാസ് പുരസ്കാരം നേടിയാല്‍ അത് പുതിയ ചരിത്രമാകും. പുഷ്‌കാസ് പുരസ്കാരത്തിന് അന്തിമപട്ടികയിലുള്ള മൂന്ന് ഗോളുകള്‍ കാണാം.
