Asianet News MalayalamAsianet News Malayalam

ഫിഫ റാങ്കിംഗില്‍ തളരാതെ ഇന്ത്യ; ബെല്‍ജിയം ഒന്നാമത്

ഫ്രാന്‍സിനെ ഒരു പോയിന്‍റിന് പിന്തള്ളിയാണ് ചുവന്ന ചെകുത്താന്‍മാര്‍ ഒന്നാമതെത്തിയത്. എന്നാല്‍ അര്‍ജന്‍റീനയ്ക്ക് തിരിച്ചടി. റാങ്കിംഗില്‍ ഇന്ത്യയ്ക്ക് ആശ്വാസം...

fifa ranking Belgium on top spot
Author
Zürich, First Published Oct 25, 2018, 6:11 PM IST

സൂറിച്ച്: ഫിഫ റാങ്കിംഗില്‍ ബെല്‍ജിയം ഒന്നാമത്. കഴിഞ്ഞ മാസം റാങ്കിംഗില്‍ തുല്യരായിരുന്ന ഫ്രാന്‍സിനെ ഒരു പോയിന്‍റിന് പിന്തള്ളിയാണ് ചുവന്ന ചെകുത്താന്‍മാര്‍ ഒന്നാമതെത്തിയത്. ഫിഫയുടെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ടീമുകള്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നത്. പുതിയ റാങ്കിംഗില്‍ ബെല്‍ജിയത്തിന് 1733 പോയിന്‍റും ഫ്രാന്‍സിന് 1732 പോയിന്‍റുമാണുള്ളത്. 

ബ്രസീല്‍, ക്രൊയേഷ്യ ടീമുകള്‍ മൂന്നും നാലും സ്ഥാനങ്ങള്‍ നിലനിര്‍ത്തി‍. ഒരു സ്ഥാനം മുന്നോട്ടുകയറി അഞ്ചാമതെത്തിയ ഇംഗ്ലണ്ടും റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. അതേസമയം സൗഹൃമത്സരത്തില്‍ ബ്രസീലിനോട് പരാജയപ്പെട്ട അര്‍ജന്‍റീന 12-ാം സ്ഥാനത്തേക്കിറങ്ങി. എന്നാല്‍ 97-ാം സ്ഥാനത്തുള്ള ഇന്ത്യയുടെ റാങ്കിംഗില്‍ മാറ്റമില്ല. 

Follow Us:
Download App:
  • android
  • ios