കൊച്ചി: ഫിഫ അണ്ടര്‍ പതിനേഴ് ലോകപ്പില്‍ കരുത്തരായ ജര്‍മനിയ്ക്ക് നാളെ ജീവന്‍ മരണ പോരാട്ടം. കൊച്ചിയില്‍ ഗ്വിനിയയെ പരാജയപ്പെടുത്തിയാല്‍ മാത്രമാകും ജര്‍മിനിയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. കരുത്തരായ സ്‌പെയിനും പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് നാളെ വടക്കന്‍ കൊറിയയെ നേരിടും. ഗോവയിലെ അപ്രതീക്ഷിത അട്ടിമറിയുടെ ഞെട്ടല്‍ കൊച്ചിയിലെത്തിയ ജര്‍മന്‍ ടീമിനുണ്ട്.
ലോകകപ്പിലെ ഏറ്റവും കരുത്തരെന്ന വിശേഷണത്തോടെയെത്തിയ ടീം ഗ്രൂപ്പ് സിയിലെ നിര്‍ണ്ണായ മത്സരത്തില്‍ ഇറാനോട് തകര്‍ന്നടിയുകയായിരുന്നു. നാലുഗോളുകള്‍ക്കാണ് ഇറാന്‍ ലോക കപ്പ് ജേതാക്കളുടെ പിന്‍മുറക്കാരെ തുരത്തിയത്. ഗ്വിനിയയ്‌കെതിരെ അവസാന മത്സരം വിജയിക്കാനായില്ലെങ്കില്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ ജര്‍മന്‍ പടയ്ക്ക് മടങ്ങേണ്ടിവരും.
കൊച്ചിയില്‍ നാളെ ഗ്വിനിയയ്‌ക്കെതിരായ മത്സരം അതിനാല്‍ ജര്‍മന്‍ ടീമിന് നിര്‍ണ്ണായകമാണ്. ബയേണ്‍, ലെവര്‍കുസന്‍, ഹാംബര്‍ഗര്‍ അക്കൈാദമി താരങ്ങളുമായെത്തിയ ജര്‍മനിയുമായി സമനിലയെങ്കിലുമാണ് ഗ്വിനിയയുടെ പ്രതീക്ഷ. കൊച്ചിയില്‍ ഇന്നലെ രാത്രിയെത്തിയ സംഘം രാവിലെ മഹാരാജസ് കോളേജ് ഗ്രൗണ്ടിലെത്തി പരിളീലനം തുടങ്ങി.
ജര്‍മനിയുടെ സമാനമായ അവസ്ഥയിലാണ് കരുത്തരായ സ്പാനിഷ് ടീമും. ആദ്യ മത്സരത്തില്‍ ബ്രീലിനോട് തോറ്റ സ്‌പെയിന്‍ രണ്ടാം മത്സരത്തില്‍ നൈജറിനെ ഗോളില്‍ മുക്കിയാണ് സാധ്യത സജീവമാക്കിയത്. നാളെ വടക്കന്‍ കൊറിയയെ പരാജയപ്പെടുത്തിയാല്‍ മാത്രമാണ് സ്പാനിഷ് സംഘത്തിനും പ്രീ ക്വാട്ടറിലേക്ക മാര്‍ച്ച് ചെയ്യാനാകുക. അതേസമയം മത്സരങ്ങള്‍ കാണാന്‍ കാണികള്‍ കുറഞ്ഞത് കളക്കിലെടുത്ത് ലോലലപ്പ് ടിക്കര്‌റുകള്‍ വീണ്ടും ബോക്‌സോഫീസ് വില്‍പ്പന തുടങ്ങി.
