കുവൈറ്റ് ഫുട്‌ബോൾ അസോസിയേഷന് ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. കുവൈറ്റ് സന്ദര്‍ശനത്തിനെത്തിയ ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

2015 ഒക്ടോബര്‍ 16നായിരുന്നു അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് കുവൈറ്റിനെ ഫിഫ വിലക്കിയത്. രാജ്യത്തെ കായിക നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നുവെന്നാരോപിച്ചാണ് ഫിഫയുടെ വിലക്ക്. കുവൈറ്റ് ഫുട്‌ബോള്‍ അസോസിയേഷനും അംഗങ്ങളായ ക്ലബുകള്‍ക്കും സ്വതന്ത്രമായി തങ്ങളുടെ കര്‍ത്തവ്യങ്ങളും പ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിക്കുന്നതുവരെ വിലക്ക് തുടരാനാണ് ഫിഫ തീരുമാനം. എന്നാല്‍, കഴിഞ്ഞ ദിവസം പ്രത്യേക പാര്‍ലമെന്റ് സെക്ഷന്‍ കൂടി പുതിയ കായിക നിയമം സര്‍ക്കാര്‍ പാസാക്കിയിരുന്നു. ഇതിന്റെ കരട് ഫിഫയക്ക് നേരത്തെ നല്‍കുകയും, അവരുടെ കൂടെ അംഗീകാരവും നേടിയായിരുന്നു പുതിയ കായിക നയം രൂപീകരിച്ചത്. ഈ നിയമഭേദഗതിയില്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ച ഫിഫ മൂന്ന് ദിവസത്തിനുള്ളില്‍ കുവൈറ്റിനുള്ള വിലക്ക് നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് രണ്ടുവര്‍ഷത്തിലേറെയായി തുടരുന്ന പ്രതിസന്ധിക്കു സന്തോഷകരമായ സമാപ്തിയാത്. പുതിയ കായിക നയം, മറ്റ് അന്താരാഷ്ട സംഘടനകള്‍ കുവൈത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് മാറാന്‍ സഹായിക്കുന്ന നിലപാടകും ഇന്നത്തെ ഫിഫയുടെ തീരുമാനത്തിലൂടെ ഉടലെടുത്തിരിക്കുന്നത്. ഫിഫ പ്രസിഡന്റ്, അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബൈര്‍ അബാ, പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനും എന്നിവരെയും കണ്ടിരുന്നു.