ലോകകപ്പില്‍ ഉടനീളം നിസാര ഫൗളിന് വരെ കളിക്കളത്തില്‍ ഉരുളുകയും റഫറിയോട് തര്‍ക്കിക്കുകയും ചെയ്ത നെയ്മര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൗളിന് വഴങ്ങേണ്ടി വന്നതും നെയ്മര്‍ക്കാണ്.
സാവോപോളോ: കളിക്കളത്തില്‍ ചിലപ്പോള്‍ അമിതാഭിനയം നടത്താറുണ്ടെന്ന് തുറന്ന് പറഞ്ഞ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ബ്രസീല്‍ ടെലിവിഷനില്‍ പ്രസിദ്ധീകരിച്ച പരസ്യ വീഡിയോയിലാണ് നെയ്മറുടെ ഏറ്റുപറച്ചില്‍. വിമര്‍ശനങ്ങള്‍ അംഗീകരിക്കാന്‍ ഏറെ സമയം എടുത്തു. പുതിയ മനുഷ്യനാകാനാണ് ഇനി ശ്രമം. തനിക്കെതിരെ കല്ലെറിയണോ , അതോ എഴുന്നേറ്റു നിൽക്കാന്‍ സഹായിക്കണോ എന്നത് ആരാധകര്‍ക്ക് തീരുമാനിക്കാം എന്നും നെയ്മര്‍ പറഞ്ഞു.
ഇതാദ്യമായാണ് അമിതാഭിനയം നടത്തുമെന്ന് നെയ്മര്‍ സമ്മതിക്കുന്നത് ലോകകപ്പില്‍ ഉടനീളം നിസാര ഫൗളിന് വരെ കളിക്കളത്തില്‍ ഉരുളുകയും റഫറിയോട് തര്‍ക്കിക്കുകയും ചെയ്ത നെയ്മര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൗളിന് വഴങ്ങേണ്ടി വന്നതും നെയ്മര്‍ക്കാണ്. പക്ഷേ, ഇതിഹാസമാകുമെന്ന് വാഴ്ത്തപ്പെടലുകള്‍ ലഭിച്ച താരത്തില്‍ നിന്നുള്ള കളത്തിലെ അഭിനയം ബ്രസീലുകാര്‍ വരെ വിമര്‍ശിച്ചു.
