ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ഡേവിഡ് അസ്‌റ്റോറി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

First Published 4, Mar 2018, 5:54 PM IST
Fiorentina captain davide Astori died in hotel room
Highlights
  • ഫിയോറന്‍റീനയുടെ ക്യാപ്റ്റനാണ് ഡേവിഡ് 

ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ഡേവിഡ് അസ്‌റ്റോറിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇറ്റാലിയന്‍ സിരി എ ക്ലബ്ബ് ഫിയോറന്റീനയുടെ ക്യാപ്റ്റനായ ഡേവിഡ് ഉറക്കത്തില്‍ മരിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള് പുറത്തുവരുന്നത്. 31 വയസ്സായിരുന്നു. 14 തവണ ഇറ്റാലിയന്‍ ദേശീയ ടീമിനൊപ്പം കളിച്ച ഡേവിഡിന്റെ മരണത്തെ തുടര്‍ന്ന് അടുത്തയാഴ്ച നടക്കാനിരുന്ന ഉഡിനെസുമയുള്ള ഫിയോറന്റീനയുടെ മത്സരം മാറ്റി. 

loader