ഭാര്യയുടെ പരാതിയില്‍ ഷാമിക്കെതിരെ കൊലപാതകശ്രമത്തിന് കേസ്

First Published 9, Mar 2018, 4:30 PM IST
fir against mohammed shami on wifes complient
Highlights
  • ഷാമിക്കെതിരെ ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍

കൊല്‍ക്കത്ത: ഭാര്യയുടെ പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിക്കെതിരെ എഫ്ഐആര്‍. ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം എന്നീ വകുപ്പുകളാണ് കൊല്‍ക്കത്ത പൊലീസ് ഷാമിക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ മുഹമ്മദ് ഷാമിക്കെതിരെ ഗുരുത ആരോപണങ്ങളുമായി ഭാര്യ ഹാസിന്‍ ജഹാന്‍ രംഗത്തെത്തിയിരുന്നു. 

ഷാമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നുമായിരുന്നു ഹാസിന്‍റെ ആരോപണം. ഷാമിയുടെ പരസ്ത്രീ ബന്ധങ്ങള്‍ തെളിയിക്കാനായി വാട്സ് ആപ്പിലെയും ഫേസ്‌ബുക്കിലെയും സ്ക്രീന്‍ ഷോട്ടുകളും ഹാസിന്‍ പുറത്തുവിട്ടിരുന്നു. ഷമിയുടെ സഹോദരനും അമ്മയും മോശമായി പെരുമാറാറുണ്ടന്നും തന്നെ കൊല്ലാന്‍ ശ്രമിച്ചതായും ഹാസിന്‍റെ വെളിപ്പെടുത്തലിലുണ്ട്. 

loader