ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് മത്സത്തിന്റെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍. ആക്രമിച്ച് കളിക്കുന്ന ചെന്നെയിന്‍ എഫ്‌സിയെയാണ് ഇന്ന് ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കണ്ടത്.

ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് മത്സത്തിന്റെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍. ആക്രമിച്ച് കളിക്കുന്ന ചെന്നെയിന്‍ എഫ്‌സിയെയാണ് ഇന്ന് ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കണ്ടത്. നിരവധ അവസരങ്ങള്‍ ആതിഥേയര്‍ ഒരുക്കിയെടുക്കുകയും ചെയ്തു. എന്നാല്‍ ഫിനിഷിങ്ങിലെ പാളിച്ച അവര്‍ക്ക് വിനയായി. എന്നാല്‍ കേരള ബ്ലാസ്റ്റേഴാവട്ടെ എതിര്‍ പോസ്റ്റിലേക്ക് പന്തെത്തിക്കാന്‍ പോലും വിഷമിച്ചു.

തുടര്‍ച്ചയായ മൂന്നു പരാജയങ്ങള്‍ ഏറ്റു വാങ്ങിയ ഡേവിഡ് ജയിംസിനും സംഘത്തിനും ആശ്വാസ ജയം അനിവാര്യമാണ്. പ്ലേ ഓഫ് സ്വപ്ങ്ങള്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിനിന്നു ജയിച്ചെ തീരു. ഏഴു മത്സരങ്ങളിലായി ജയമില്ലാതെ വലയുന്ന ബ്ലാസ്റ്റേഴ്സിനും കാത്തിരിക്കുന്ന മഞ്ഞപ്പടയ്ക്കും അത്യാവശ്യമാണ് ചെന്നൈയിലെ മൂന്നു പോയന്റ്. 

മൂന്ന് മലയാളികളെ ഉള്‍പ്പെടുത്തിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. പ്രതിരോധത്തില്‍ അനസ് എടത്തൊടിക, മധ്യനിരയില്‍ എം.പി. സക്കീര്‍, സഹല്‍ അബ്ദു സമദ് എന്നിവരാണ് ആദ്യ ഇലവനിലെത്തിയ മലയാളികള്‍. 

ടീം ഇങ്ങനെ: ധീരജ് സിങ് (ഗോള്‍ കീപ്പര്‍), മുഹമ്മദ് റാകിപ്, അനസ് എടത്തൊടിക, ലാകിച്ച് പെസിച്ച്, സിറിള്‍ കാളി, സഹല്‍ അബ്ദുള്‍ സമദ്, ക്രമാരോവിച്ച്, കെസിറോണ്‍ കിസിറ്റോ, എം.പി. സക്കീര്‍, ഹാളിചരണ്‍ നര്‍സാരി, മറ്റേജ് പൊപ്ലാറ്റ്‌നിക്ക്.