ഓസ്‍ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഐസിസി അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് നാലാം കിരീടം. കലാശക്കളിയില്‍ ഓപ്പണര്‍ മന്‍ജോത് കല്‍റയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍(101) ഇന്ത്യ എട്ട് വിക്കറ്റിന് ഓസ്‌ട്രേലിയയെ തോല്‍പിച്ചു. ഇതോടെ കൂടുതല്‍ ലോക കിരീടങ്ങളെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയെ കിരീടത്തിലേയ്ക്ക് നയിച്ച 5 കാരണങ്ങള്‍ ഇവയാണ്. 

1. മന്‍ജോദ് കല്‍റയുടെ തകര്‍പ്പന്‍ സെഞ്ചുറി

102 പന്തില്‍ നൂറ്റൊന്ന് രണ്‍സ് നേടിയാണ് പുറത്താകാതെ നിന്ന കല്‍റയുടെ പ്രകടനം ടീം ഇന്ത്യയ്ക്ക് നെടും തൂണായി.

2 . മികച്ച ഓപ്പണിങ്

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ നായകന്‍ പൃഥ്വി ഷായും മന്‍ജ്യോത് കല്‍റയും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത് നില്‍ക്കവേ പൃഥ്വി ഷായെ(29) മടക്കി വില്‍ സതര്‍ലന്‍ഡ് ഓസീസിന് പ്രതീക്ഷ നല്‍കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലിനെ കൂട്ടുപിടിച്ച് കല്‍റാ തകര്‍പ്പനടി തുടര്‍ന്നു. 

3.ഇന്ത്യ മൂന്നാം വിക്കറ്റില്‍ ഹര്‍വ്വിക് ദേശായി - മന്‍ജോദ് കല്‍റ കൂട്ടുകെട്ട്

കല്‍റ അര്‍ദ്ധ സെഞ്ചുറി നേടിയതോടെ ഓസീസ് ബൗളര്‍മാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. ഇതിനിടെ 30 പന്തില്‍ 31 റണ്‍സെടുത്ത ഗില്ലിനെ പരം ഉപ്പല്‍ പുറത്താക്കുമ്പോള്‍ ഇന്ത്യ രണ്ടിന് 131 റണ്‍സെന്ന ശക്തമായ നിലയിലെത്തി.

4.ഇന്ത്യന്‍ പേസര്മാരുടെ പ്രകടനം

ഭേദപ്പെട്ട സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഓസ്‌ട്രേലിയയെ ഇന്ത്യന്‍ പേസര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു.ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഓസീസിന് 47.2 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 

5. ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരെ തുടക്കത്തിലെ പറഞ്ഞയച്ച ഇഷാന്‍ പോരലിന്റെ ബോളിങ് പ്രകടനം.

52 റണ്‍സ് നേടുന്നതിനിടയില്‍ ഓസീസിന്റെ ഓപ്പണേര്‍സിനെ തിരികെയയച്ച ഇഷാന്‍ പോരലിന്റെ ബോളിങ് കളിയില്‍ നിര്‍ണായകമായി