പൂനെ: സ്പിന്നര്‍മാരെ തുണയ്ക്കുന്ന പൂനെ പിച്ചില്‍ ഓസ്ട്രേലിയയുടെ തകര്‍ച്ചയ്ക്ക് കാരണക്കാരനായത് അശ്വിനോ ജഡഡജയോ ആയിരുന്നില്ല. വാര്‍ണറെ വീഴ്‌ത്തി ഓസീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ട ഉമേഷ് യാദവായിരുന്നു. തലതകര്‍ത്ത് തുടങ്ങിയ ഉമേഷ് ഓസീസിന്റെ വാലും അരിഞ്ഞാണ് ആദ്യദിനം ഗ്രൗണ്ട് വിട്ടത്. ഇതില്‍ തുടര്‍ച്ചയായ പന്തുകളില്‍ ഒക്കഫീയെയും നഥാന്‍ ലിയോണിനെയും പുറത്താക്കിയതും ഉള്‍പ്പെടുന്നു. ഒക്കഫീയെ ഉമേഷാണ് പുറത്താക്കിയതെങ്കിലും അതിന്റെ ക്രെഡിറ്റ് പകുതി വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയക്ക് കൂടി അവകാശപ്പെട്ടതാണ്.
ഉമേഷിന്റെ പന്ത് കട്ട് ചെയ്യാന്‍ ശ്രമിച്ച ഒക്കഫീയ്ക്ക് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് ഫസ്റ്റ് സ്ലിപ്പിലേക്ക് ഡൈവ് ചെയ്ത സാഹ പറന്നു പിടിക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ലിയോണിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഉമേഷ് ഓസീസിന് ഇരട്ടപ്രഹരമേല്‍പ്പിക്കുകയും ചെയ്തു.
