ഫുട്ബോള്‍ രാജാവ് പെലെ വീണ്ടും വിവാഹിതനാവുന്നു. എഴുപത്തിയഞ്ചുകാരനായ പെലെ ജപ്പാന്‍കാരി മാര്‍സ്യ അവോകിയെയാണ് ജീവിത പങ്കാളിയാക്കുന്നത്. പെലെയുടെ മൂന്നാം വിവാഹമാണിത്. അന്‍പതുകാരിയായ മാര്‍സ്യയുമായി പെലെ ആറുവര്‍ഷമായി പ്രണയത്തിലാണ്. മാര്‍സിയയുടെ രണ്ടാം വിവാഹമാണിത്. ശനിയാഴ്ച സാവോപോളോയിലാണ് വിവാഹം നടക്കുക. പെലെയ്‌ക്ക് റോസിമേരിയുമായുള്ള ആദ്യ വിവാഹത്തില്‍ മൂന്നും അസീറിയ നാസിമെന്‍റോയുമായുള്ള വിവാഹത്തില്‍ രണ്ടും കുട്ടികളുണ്ട്. ആദ്യ വിവാഹം 12 വര്‍ഷവും രണ്ടാം വിവാഹം 14 വ‍ര്‍ഷവുമാണ് നീണ്ടുനിന്നത്.