മാഡ്രിഡ്: ലയണല്‍ മെസി ബാഴ്സലോണ ഫുട്ബോള്‍ ക്ലബ്ബ് വിടാന്‍ ആലോചിക്കുന്നതായി സൂചന. ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിയുടെ ഉടമ റൊമാൻ അബ്രമോവിച്ചുമായി മെസിയുടെ അച്ഛന്‍ ചര്‍ച്ച നടത്തിയെന്ന് യൂറോപ്യന്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
നികുതി വെട്ടിപ്പ് കേസില്‍ സ്പാനിഷ് കോടതി മെസിക്ക് 21 മാസം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് സ്പെയിന്‍ വിടാനുള്ള മെസിയുടെ നീക്കം. കേസില്‍ ബാഴ്സലോണയില്‍ നിന്ന് കാര്യമായ സഹായം ലഭിച്ചില്ലെന്ന പരിഭവം ഇരുവര്‍ക്കുമുണ്ട്.
അതേസമയം, ഇതുസംബന്ധിച്ച് ബാഴ്സലോണയോ മെസിയോ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. അര്‍ജന്റീനിന്‍ താരമായ മെസി 2000 മുതല്‍ ബാഴ്സലോണയിൽ സഥിരതാമസക്കാരനാണ്.
