കോപ്പ ഡെൽറെ ഫുട്ബോളിൽ റിയൽ മ്യുറിക്കയെ തകർത്ത് ബാഴ്സലോണ പ്രീക്വാർട്ടറിൽ കടന്നു.. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബാഴ്‍സയുടെ തകർപ്പൻ ജയം. ബാഴ്‍സയ്‍ക്കായി അൽകാസർ, പിക്വേ, വിദാൽ, സുവാരസ്, അർണൈസ് എന്നിവർ ഗോൾ നേടി.

മറ്റൊരു മത്സരത്തിൽ എൽഷെ തോൽപ്പിച്ച് അത്‍ലറ്റികോ മാഡ്രിഡും പ്രീക്വാർട്ടറിലെത്തി. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് എൽഷെയെ അത്‍ലറ്റികോ മാഡ്രിഡ് തോൽപ്പിച്ചത്. ടോറസിന്റെ ഇരട്ട ഗോൾ മികവിലായിരുന്നു അത്‍ലറ്റികോയുടെ ജയം.