ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വമ്പന്മാർക്ക് ജയം.. ആഴ്സനൽ ഹഡ്ഡേഴ്സ്ഫീൽഡ് ടൗണിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു.

ഒലിവർ ജിറൗഡിന്റെ ഇരട്ടഗോൾ മികവിലായിരുന്നു ആഴ്സനലിന്റെ ജയം.. ഒസിലും സാഞ്ചേസും ആഴ്സനലിനായി ഗോളുകൾ നേടി..

അതേസമയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി സതാംപ്ടണിനെ തോൽപ്പിച്ചു. റഹീം സ്റ്റെർലിങിന്റെ തൊണ്ണൂറാം മിനുറ്റിലെ ഗോളിലാണ് സിറ്റിയുടെ ജയം.

ഫ്രഞ്ച് ലീഗിൽ പാരിസ് സെന്റ് ജെർമൻ ട്രോയ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. കവാനിയും നെയ്മറും പിഎസ്ജിക്കായി ഗോളുകൾ നേടി. ഒരു പെനാൽറ്റി പാഴാക്കിയതിന് ശേഷമാണ് കവാനി മത്സരത്തിൽ ഗോൾ കണ്ടെത്തിയത്.