Asianet News MalayalamAsianet News Malayalam

മെസി ആയതോണ്ട് മാത്രം; ക്രിസ്റ്റിയാനോ അങ്ങനെ ചെയ്യുമായിരുന്നോ..?

  • ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ..? മെസി ആയതോണ്ട് മാത്രമാണ് ആ മനോഹരമായ കാഴ്ച നമുക്ക്് കാണാന്‍ കഴിഞ്ഞത്. ലാ ലിഗയില്‍ ഹുയസ്‌കയ്‌ക്കെതിരായ മത്സരശേഷം ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ച ഇതായിരുന്നു.
football world on messis penalty exchange
Author
Barcelona, First Published Sep 3, 2018, 8:00 AM IST

ബാഴ്‌സലോണ: ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ..? മെസി ആയതോണ്ട് മാത്രമാണ് ആ മനോഹരമായ കാഴ്ച നമുക്ക് കാണാന്‍ കഴിഞ്ഞത്. ലാ ലിഗയില്‍ ഹുയസ്‌കയ്‌ക്കെതിരായ മത്സരശേഷം ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ച ഇതായിരുന്നു.

ഹാട്രിക് ഗോള്‍ നേടാന്‍ അവസരം മുന്നില്‍ നില്‍ക്കെ ലഭിച്ച പെനാല്‍റ്റി മെസി ലൂയിസ് സുവാരസിന് കൈമാറിയത് അത്രത്തോളം ബഹുമാനത്തോടെയാണ് ഫു്ടബോള്‍ ലോകം ഏറ്റെടുത്തത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയോട് താരതമ്യപ്പെടുത്തുന്നതില്‍ മറ്റുപല കാരണങ്ങളും കൂടിയുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന യുവേഫ ചാംപ്യന്‍സ് ലീഗ് പരിപാടിയില്‍ നിന്ന് ക്രിസ്റ്റ്യാനോ പിന്‍മാറിയിരുന്നു. ക്രൊയേഷ്യന്‍ താരവും റയലില്‍ ക്രിസ്റ്റിയാനയോടെ സഹതാരം കൂടിയായിരുന്ന ലൂകാ മോഡ്രിച്ചിനാണ് യൂറോപ്പിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

ക്രിസ്റ്റ്യാനോ പിന്മാറാന്‍ കാരണം പ്രധാന അവാര്‍ഡുകളൊന്നും ലഭിച്ചില്ലെന്ന കാരണം കൊണ്ടാണെന്ന് സംസാരമുണ്ടായിരുന്നു. റൊണാള്‍ഡോയും മെസിയും തമ്മിലുള്ള പ്രധാന വ്യത്യാസം ഇത് തന്നെയാണെന്നാണ് ഫുട്‌ബോള്‍ ലോകം പറയുന്നത്. മെസി സഹതാരങ്ങളുടെ കഴിവിനും മറ്റും വിലനല്‍കുമ്പോള്‍ ഇക്കാര്യത്തില്‍ ക്രിസ്റ്റിയാനോ പിന്നിലാണ്. മെസി ലോകത്തെ മികച്ച ഫുട്‌ബോളര്‍ മാത്രമല്ല, നല്ലൊരു ടീം പ്ലയര്‍ കൂടിയാണെന്ന് പല ട്വീറ്റുകളും പറയുന്നു. ഫെയ്‌സ്ബുക്കില്‍ കണ്ട് മറ്റൊരു ട്രോള്‍ ഇങ്ങനെ. ''ഇറ്റലിയില്‍ പത്ത് പേര്‍ ചേര്‍ന്ന് ഒരു താരത്തെക്കൊണ്ട് ഗോളടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ബാഴ്‌സയില്‍ ഒരു താരം പത്ത് പേരെക്കൊണ്ടും ഗോളടിപ്പിക്കാന്‍ ശ്രമിക്കുന്നു.''

Follow Us:
Download App:
  • android
  • ios