Asianet News MalayalamAsianet News Malayalam

ഒരു ക്ലബ്ബും പുതുതായി സ്വന്തമാക്കിയ താരത്തെ ഇതുപോലെ അവതരിപ്പിച്ചിട്ടുണ്ടാവില്ല

ഫുട്ബോളിലെ താരക്കൈമ്മാറ്റം അതിന്റെ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സ്വന്തമാക്കിയ താരങ്ങളെ എങ്ങനെ ക്ലബ്ബിന്റെ ആരാധകര്‍ക്ക് പരിചയപ്പെടുത്തണമെന്ന് ക്ലബ്ബ് ഉടമകള്‍ തലപുകയ്ക്കുകയാണ്.

Former Arsenal player unveiled in surreal magic trick at new club
Author
Madrid, First Published Aug 10, 2018, 3:57 PM IST

മാഡ്രിഡ്: ഫുട്ബോളിലെ താരക്കൈമ്മാറ്റം അതിന്റെ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സ്വന്തമാക്കിയ താരങ്ങളെ എങ്ങനെ ക്ലബ്ബിന്റെ ആരാധകര്‍ക്ക് പരിചയപ്പെടുത്തണമെന്ന് ക്ലബ്ബ് ഉടമകള്‍ തലപുകയ്ക്കുകയാണ്. അതിനിടെ, യുവന്റസില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പോലും ലഭിക്കാത്ത സ്വീകരണമൊരുക്കി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സ്പാനിഷ് ക്ലബ്ബായ വിയ്യാറയല്‍. ആഴ്സസണലില്‍ നിന്ന് സ്വന്തമാക്കിയ സാന്റി കാസോര്‍ലയെ ആണ് ക്ലബ്ബ് വ്യത്യസ്തമായ രീതിയില്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

കഴിഞ്ഞ ആറു സീസണില്‍ ആഴസണലിലെ അവിഭാജ്യതാരമായിരുന്നു 33 കാരനായ കാസോര്‍ല. എഫ് എ കപ്പ് ഫൈനലില്‍ ഹള്‍സിറ്റിക്കെതിരെ ഫ്രീ കിക്കില്‍ നിന്ന് നേടിയ വിജയഗോളോടെ കാസോര്‍ല ഗണ്ണേഴ്സ് ആരാധകര്‍ക്കിടയിലും പ്രിയപ്പെട്ടവനായി.

എന്നാല്‍ പരിക്കും ഫോമില്ലായ്മയും മൂലം കഴിഞ്ഞ സീസണില്‍ ഭൂരിഭാഗം സമയവും താരത്തിന് സൈഡ് ബെഞ്ചിലിരിക്കേണ്ടി വന്നതോടെയാണ് തന്റെ ആദ്യകാല ക്ലബ്ബായ വിയ്യാറയലിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തില്‍ ഗ്രൗണ്ടിന് മധ്യഭാഗത്തായി ഒരുക്കിയ ചില്ലുകൊണ്ടുള്ള സിലിണ്ടറില്‍ ആദ്യം വെള്ള പുകമാത്രം നിറയുന്നു.

അവതാരകന്റെ ആമുഖപ്രഭാഷണത്തിനുശേഷം സിലണ്ടറിനകത്തെ പുക പതുക്കെ മാഞ്ഞുപോകുന്നു. ഇതിനുശേഷം കാസോര്‍ല സിലിണ്ടറിനകത്തുനിന്ന് പുറത്തുവരുന്നു. റെക്കോര്‍ഡ് തുകയ്ക്ക് റയലില്‍ നിന്ന് യുവന്റസിലെത്തിയ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോലും അസൂയപ്പെട്ടുപോകുന്ന അവതരണമെന്നുവേണമെങ്കില്‍ പറയാം.

Follow Us:
Download App:
  • android
  • ios