ബ്രസീലിയന്‍ ക്ലബ് പാല്‍മെറാസിന്‍റെ പരിശീലകനായി നിയമിതനായി
സാവോപോളോ: ഇതിഹാസ പരിശീലകന്‍ ഫിലിപ്പെ സ്‌കൊളാരി പരിശീലകന്‍റെ കുപ്പായത്തില്‍ വീണ്ടും ബ്രസീല്‍ മണ്ണില്‍. ബ്രസീലിയന്‍ ക്ലബ് പാല്‍മെറാസിന്‍റെ പരിശീലകനായാണ് സ്‌കൊളാരിയുടെ മടങ്ങിവരവ്. 2020 വരെയാണ് പുതിയ കരാര്‍. ഇത് മൂന്നാം തവണയാണ് പാല്‍മെറാസിനെ പരിശീലിപ്പിക്കുന്നത്. ബ്രസീലിന്‍റെ 2014 ലോകകപ്പ് തോല്‍വിക്ക് ശേഷം ആദ്യമായാണ് സ്‌കൊളാരി ബ്രസീലില്‍ തിരികെയെത്തുന്നത്.
കാനറികളെ 2002ല്‍ ലോക ചാമ്പ്യന്‍മാരാക്കിയതോടെയാണ് സ്‌കൊളാരി ശ്രദ്ധേയനാവുന്നത്. എന്നാല്‍ 2013 കോണ്‍ഫൈഡറേഷന്‍ കപ്പ് ടീം തെരഞ്ഞെടുപ്പും ലോകകപ്പില്‍ ജര്‍മനിയോടേറ്റ 7-1ന്‍റെ പരാജയവും സ്‌കൊളാരിയ ആരാധകരുടെ ശത്രുവാക്കി. അവസാനമായി ചൈനീസ് ലീഗിലാണ് സ്‌കൊളാരി പരിശീലിപ്പിച്ചത്. പാല്‍മെറാസിനെ മുന്‍പ് 400ലധികം മത്സരങ്ങളില്‍ പരിശീലിപ്പിച്ചു. പോര്‍ച്ചുഗല്‍, ചെല്‍സി തുടങ്ങിയ മുന്‍നിര ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
