റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോള്‍ ഈ ക്ലബിനെതിരെ ആറ് ഗോളുകള്‍ നേടിയിട്ടുണ്ട് റൊണാള്‍ഡോ

മാഡ്രിഡ്: സ്‌പാനിഷ് ക്ലബ് സ്വന്തമാക്കി റയല്‍ മാഡ്രിഡിന്‍റെ ഇതിഹാസ ബ്രസീലിയന്‍ സ്‌‌ട്രൈക്കര്‍ റൊണാള്‍ഡോ. ലാ ലിഗ ക്ലബ് റയല്‍ വല്ലാഡോലിഡിന്‍റെ 51 ശതമാനം ഓഹരിയാണ് മുന്‍ ലോകകപ്പ്- ബാലന്‍ ഡി ഓര്‍ ജേതാവ് സ്വന്തമാക്കിയത്. ഭൂരിപക്ഷം ഓഹരി സ്വന്തമാക്കിയെങ്കിലും നിലവിലെ ക്ലബ് പ്രസിഡന്‍റ് കാര്‍ലോസ് സുവാരസ് തല്‍സ്ഥാനത്ത് തുടരുമെന്ന് റൊണാള്‍ഡോ അറിയിച്ചു. 

റയല്‍ മാഡ്രില്‍ കളിക്കുമ്പോള്‍ വല്ലാഡോലിഡിനെതിരെ റൊണാള്‍ഡോ ഗോള്‍ നേടിയിട്ടുണ്ട്. ആറ് മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡോ ആറ് ഗോള്‍ വലയിലാക്കി. 2011ല്‍ അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച റൊണാള്‍ഡോ കായികരംഗത്ത് സജീവമാണ്. മോട്ടോര്‍‌സ്‌പോര്‍ട് ടീമിനെയും കായിക മാര്‍ക്കറ്റിംഗ് സ്ഥാപനത്തെയും മുന്‍ താരം നേരത്തെ സ്വന്തമാക്കിയിരുന്നു. ഒരു അമേരിക്കന്‍ സോക്കര്‍ ടീമിലും ബ്രസീലിയന്‍ ഇതിഹാസത്തിന് ഓഹരിയുണ്ട്.

Scroll to load tweet…