കാണ്‍പൂര്‍: ക്രിക്കറ്റ് ലോകത്തെ അനിഷേധ്യ ശക്തിയായുളള കുതിപ്പിന് ഊര്‍ജ്ജമായ വീര നായകന്മാര്‍ക്ക് ബിസിസിഐയുടെ ആദരം. അഞ്ഞൂറാം ടെസ്റ്റിലാണ് ഇന്ത്യന്‍ മുന്‍ നായകരെ ബിസിസിഐ ആദരിച്ചത്. ഗാവസ്കറും കപിലും സച്ചിനും ഗാംഗുലിയും അടക്കമുള്ളവര്‍ ചടങ്ങിനെത്തി. വനിതാ ടീം ക്യാപ്റ്റന്മാരെയും ആദരിച്ചു. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചവര്‍ക്കുള്ള പാരിതോഷികം ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക് സമ്മാനിച്ചു.

അജിത് വഡേക്കര്‍, സുനില്‍ ഗാവസ്കര്‍, കപില്‍ ദേവ്, ദിലിപ് വെങ്സാര്‍ക്കര്‍, രവി ശാസ്ത്രി, കെ ശ്രീകാന്ത്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി,അനില്‍ കുംബ്ലെ എം എസ് ധോണി തുടങ്ങിയവരെയാണ് ആദരിച്ചത്. കോഴവിവാദത്തിള്‍ ഉള്‍പ്പെട്ടശേഷം ആദ്യമായി ബിസിസിഐ ചടങ്ങിന് ക്ഷണം ലഭിച്ച മുഹമ്മദ് അസ്ഹറദ്ദീന്റെ സാന്നിധ്യം ശ്രദ്ധേയമായി. ചടങ്ങിനെ ശേഷം കൊഹ്‌ലിപ്പടയ്ക്ക് പ്രോത്സാഹവുനമായി മുന്‍നായകന്‍മാര്‍ ഗ്യാലറിയിലുമെത്തി.

നിലവിലെ ടീമില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ബൗളര്‍മാര്‍ക്കും ബാറ്റ്സ്മാന്‍മാര്‍ക്കും ഒരുപോലെ അവസരം ലഭിക്കുന്ന സാഹര്യങ്ങളുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കും എന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. ടെസ്റ്റിന്റെ തലേരാത്രി കാൺപൂരില്‍ ഒരുക്കിയ പ്രത്യേക അത്താഴവിരുന്നിലും മുതിര്‍ന്ന താരങ്ങളും കൊഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീമും പങ്കെടുത്തു.