തിരുവനന്തപുരം പാളയം കണ്ണിമാറ മാർക്കറ്റിൽ കോഴിമുട്ടയും നാരങ്ങയും വിറ്റായിരുന്നു ശകുന്തളയുടെ ജീവിതം. പഠനകാലത്ത് നിരവധി ദേശീയ ടൂർണമെന്റുകളിൽ കേരളത്തിനായി കളത്തിലിറങ്ങിയിട്ടുണ്ട് ശകുന്തള. 

തിരുവനന്തപുരം: കേരളത്തിന്‍റെ മുൻ ഹോക്കിതാരം ഡി.വി.ശകുന്തളയ്ക്ക് സർക്കാർ ജോലി കിട്ടി. നിയമന ഉത്തരവ് കായിക മന്ത്രി ഇ.പി.ജയരാജൻ കൈമാറി. തെരുവുകച്ചവടം നടത്തുന്ന ശകുന്തളയുടെ ജീവിതം ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

തിരുവനന്തപുരം പാളയം കണ്ണിമാറ മാർക്കറ്റിൽ കോഴിമുട്ടയും നാരങ്ങയും വിറ്റായിരുന്നു ശകുന്തളയുടെ ജീവിതം. പഠനകാലത്ത് നിരവധി ദേശീയ ടൂർണമെന്റുകളിൽ കേരളത്തിനായി കളത്തിലിറങ്ങിയിട്ടുണ്ട് ശകുന്തള.

1978ല്‍ ദേശീയ ഹോക്കി കിരീടം നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്ടനുമായിരുന്നു. പക്ഷെ കളിക്കളത്തിലെ വിജയം ശകുന്തളയുടെ ജീവിതത്തിൽ ഉണ്ടായില്ല. ജോലിക്കായി ശകുന്തള മുട്ടാത്ത വാതിലുകളില്ല. ശകുന്തളയെ കുറിച്ചുള്ള മാധ്യമവാർത്തകൾ സർക്കാരിന്റെ കണ്ണുതുറപ്പിച്ചു.

മനസ്സിൽ ഇപ്പോഴും ഗാലറിയുടെ ആരവം ഇരമ്പുന്നുണ്ടെങ്കിലും ജീവിത സായാഹ്നത്തിലെങ്കിലും നല്ലൊരു ജീവിതം സ്വപ്നം കാണുകയാണ് ശകുന്തള