എന്നാൽ സൂപ്പർതാരം റൊണാൾഡോ 29 ആം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായത് യുവന്‍റസിന് തിരിച്ചടിയായി
റോം: ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ യുവന്‍റസിന് വിജയത്തുടക്കം. സ്പാനിഷ് ക്ലബ്ബ് വലൻസിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുവന്‍റസ് തോൽപിച്ചത്. മിറാലം ജാനിച്ചിന്‍റെ ഇരട്ടഗോളുകളാണ് യുവന്‍റസിന് ജയം സമ്മാനിച്ചത്. 45,51 മിനുട്ടുകളിൽ കിട്ടിയ രണ്ട് പെനാൽറ്റിയും ജാനിച്ച് ലക്ഷ്യത്തിലെത്തി.
എന്നാൽ സൂപ്പർതാരം റൊണാൾഡോ 29 ആം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായത് യുവന്‍റസിന് തിരിച്ചടിയായി.വലൻസിയ താരം മുരിലോയുടെ മുടിയിൽ പിടിച്ച് വലിച്ചതിനായിരുന്നു റൊണാൾഡോയ്ക്ക് ചുവപ്പ് കാർഡ് കിട്ടിയത്.
