സിഡ്നി: മുന്‍ ടെസ്റ്റ് അംപയര്‍ ഡാരല്‍ ഹെയറിന് മോഷണകുറ്റത്തില്‍ 18 മാസം തടവ്. ഡാരല്‍ ഹെയര്‍ ജോലി ചെയ്ത മദ്യഷാപ്പില്‍ നിന്ന് പണം മോഷ്ടിച്ചതിനാണ് ഓസ്‌ട്രലിയന്‍ കോടതി ശിക്ഷ വിധിച്ചത്. തനിക്ക് ചൂതാട്ട ആസക്തിയുണ്ടെന്ന് കോടതിയെ ഡാരല്‍ ഹെയര്‍ അറിയിച്ചു.
1995ല്‍ ശ്രീലങ്കന്‍ സ്‌പിന്നര്‍ മുത്തയ്യ മുരളീധരനെ ബൗളിംഗ് ആക്ഷന്‍റെ പേരില്‍ നോബോള്‍ വിളിച്ച് ഹെയര്‍ വിവാദം സൃഷ്ടിച്ചിരുന്നു.സംഭവത്തില്‍ 7,034.39 ഡോളര്‍ പിഴയടച്ച് ഐസിസിയോട് ക്ഷമാപണം നടത്തിയാണ് ഹെയര്‍ അന്ന് തടിയൂരിയത്.
ഇംഗ്ലണ്ടിനെതിരെ 2006ലെ ഓവല്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ താരങ്ങളെ അനുവദിച്ച് ഡാരല്‍ ഹെയറിനെ ഐസിസി വിലക്കിയിരുന്നു. 1992 മുതല്‍ 2008 വരെ 78 ടെസ്റ്റ് മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട് 65കാരനായ ഡാരല്‍ ഹെയര്‍.
