യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ലോകചാംപ്യന്മാരായ ഫ്രാന്‍സിനെ ജര്‍മനി ഗോള്‍രഹിത സമനിലയില്‍ തളച്ചു. ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് പോര്‍ച്ചുഗലും കരുത്ത് തെളിയിച്ചു. ലോകകപ്പ് നേടിയ ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഫ്രാന്‍സിന്റേത്. വിരസമായ ആദ്യ പകുതിക്ക് ശേഷം ചില ചടുല നീക്കങ്ങള്‍ രണ്ടാം പകുതിയില്‍ ഉണ്ടായെങ്കിലും അത് ഗോളിലേക്കെത്തിക്കാന്‍ ഇരു ടീമുകള്‍ക്കും ആയില്ല.

ബെര്‍ലിന്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ലോകചാംപ്യന്മാരായ ഫ്രാന്‍സിനെ ജര്‍മനി ഗോള്‍രഹിത സമനിലയില്‍ തളച്ചു. ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് പോര്‍ച്ചുഗലും കരുത്ത് തെളിയിച്ചു. ലോകകപ്പ് നേടിയ ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഫ്രാന്‍സിന്റേത്. വിരസമായ ആദ്യ പകുതിക്ക് ശേഷം ചില ചടുല നീക്കങ്ങള്‍ രണ്ടാം പകുതിയില്‍ ഉണ്ടായെങ്കിലും അത് ഗോളിലേക്കെത്തിക്കാന്‍ ഇരു ടീമുകള്‍ക്കും ആയില്ല. 

ആദ്യ റൗണ്ടില്‍ പുറത്തായതിന്റെ നാണക്കേട് മാറ്റാനെത്തിയ ജര്‍മനിയായിരുന്നു അറുപത് ശതമാനം നേരവും പന്ത് കൈവശം വച്ചത്. ഞായറാഴ്ച നെതര്‍ലാന്‍ഡ്‌സുമായാണ് ഫ്രാന്‍സിന്റെ അടുത്ത മത്സരം. മറ്റൊരു മത്സരത്തില്‍ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയെ പോര്‍ച്ചുഗല്‍ സമനിലയില്‍ തളച്ചു.

പതിനെട്ടാം മിനിട്ടില്‍ ഇവാന്‍ പെരിസിച്ചിന്റെ ഗോളിലൂടെ ക്രോയേഷ്യ മുന്നില്‍ എത്തിയെങ്കിലും മുപ്പത്തിരണ്ടാം മിനിട്ടില്‍ പെപെ മടക്കിയ ഗോളിലൂടെ പോര്‍ച്ചുഗല്‍ സമനില നേടി. മറ്റ് മത്സരങ്ങളില്‍ കസാഖിസ്ഥാനെ ജോര്‍ജിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കും അര്‍മീനിയ, ലീചെസ്‌റ്റൈനേയും തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അമീനിയയുടെ വിജയം.