ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാര ജേതാക്കളെ തെരരഞ്ഞെടുക്കുന്നതിനു മുന്നോടിയായി ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ വെബ്സൈറ്റിൽ ആരാധകർക്കു വേണ്ടി നടത്തിയ ഓപ്പൺ വോട്ടിംഗ് അകാരണമായി നിര്‍ത്തിവെച്ചു. വോട്ടിംഗില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ബാഴ്സലോണയുടെ ലയണല്‍ മെസിയെയും ലിവര്‍പൂള്‍ താരം മൊ സലായെയും തെരഞ്ഞെടുത്തതോടെയാണ്, പക്ഷപാതപരമാണ് വോട്ടിംഗ് എന്ന് വിലയിരുത്തി വോട്ടിംഗ് നിര്‍ത്തിവെച്ചത്.

പാരീസ്: ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാര ജേതാക്കളെ തെരരഞ്ഞെടുക്കുന്നതിനു മുന്നോടിയായി ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ വെബ്സൈറ്റിൽ ആരാധകർക്കു വേണ്ടി നടത്തിയ ഓപ്പൺ വോട്ടിംഗ് അകാരണമായി നിര്‍ത്തിവെച്ചു. വോട്ടിംഗില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ബാഴ്സലോണയുടെ ലയണല്‍ മെസിയെയും ലിവര്‍പൂള്‍ താരം മൊ സലായെയും തെരഞ്ഞെടുത്തതോടെയാണ്, പക്ഷപാതപരമാണ് വോട്ടിംഗ് എന്ന് വിലയിരുത്തി വോട്ടിംഗ് നിര്‍ത്തിവെച്ചത്.

ആദ്യഘട്ടത്തില്‍ സലായും പിന്നീട് മെസിയുമാണ് പോള്‍ ചെയ്തതില്‍ ഭൂരിഭാഗം വോട്ടുകളും നേടിയത്. ഏഴ് ലക്ഷത്തോളം പേരാണ് ഓപ്പണ്‍ വോട്ടിംഗില്‍ ഇതുവരെ പങ്കെടുത്തത്. ഇതില്‍ ഭൂരിഭാഗവും മെസിക്കും സലാക്കുമായിരുന്നു വോട്ട് ചെയ്തത്. ആദ്യഘട്ടത്തില്‍ സലാക്ക് രണ്ടരലക്ഷം വോട്ട് ലഭിച്ചു. എന്നാല്‍ മെസി ആരാധകര്‍ കൂട്ടത്തോടെ എത്തിയതോടെ പിന്നീടുള്ള വോട്ടുകളില്‍ ഭൂരിഭാഗവും മെസിക്കായി. ആകെ പോള്‍ ചെയ്ത 704,396 വോട്ടുകളില്‍ 48 ശതമാനം മെസിക്കും 31 ശതമാനം വോട്ട് സലാക്കുമാണ് ലഭിച്ചത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ആകെ എട്ടു ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഫിഫ ഈ വര്‍ഷത്തെ താരമാിയ തെരഞ്ഞെടുത്ത ലൂക്ക മോഡ്രിച്ചിനാകട്ടെ വെറും രണ്ട് ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

ആരാധകരുടെ വോട്ടിംഗ് ഉൾപ്പെടുത്തിയിരുന്നെങ്കിലും ബാലൺ ഡി ഓർ അന്തിമ വിജയിയെ പ്രഖ്യാപിക്കാൻ അതു കണക്കിലെടുക്കില്ല. മാധ്യമപ്രവർത്തകരുടെ അന്താരാഷ്ട്ര സംഘടനയിലെ അംഗങ്ങൾക്കു മാത്രമാണ് വിജയിയെ തീരുമാനിക്കാൻ വോട്ടു ചെയ്യാനാവുക. ആറ്, നാല്, മൂന്ന്‌, രണ്ട്, ഒന്ന് എന്നിങ്ങനെ അഞ്ചു തരം പോയിന്റുകൾ അഞ്ചു താരങ്ങൾക്കു നൽകുന്നതാണ് വോട്ടെടുപ്പിന്റെ രീതി.