ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം ലാറ്റ്‌വിയയുടെ യെലേന ഒസ്റ്റാപെന്‍കോയ്ക്ക്. ഫൈനലില്‍ മൂന്നാം സീഡ് താരം സിമോണ ഹാലെപ്പിനെ അട്ടിമറിച്ചാണ് യെലേന കിരീടം നേടിയത്. ടൂര്‍ണമെന്റില്‍ സീഡ് ചെയ്യപ്പെടാത്ത താരമാന് യെലേന. സ്‌കോര്‍: 4-6, 6-4, 6-3. ഇരുപതുകാരിയായ യെലേന ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യത്തെ ലാറ്റ്‌വിയന്‍ താരമാണ്.